വേളത്തെ ഹരിത കർമ്മസേനയ്ക്ക് ഇനി സ്വന്തം വാഹനം
വേളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനയ്ക്ക് സ്വന്തം വാഹനമെന്ന സ്വപ്നം യാഥാർഥ്യമായി. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് വാഹനം വാങ്ങിയത്.വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി.വാർഡുകളിൽ നിന്ന് ഏറ്റവും കൂടുതൽ യൂസേഴ്സ് ഫീ പിരിച്ചെടുത്ത സേനാംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, വി.ഇ.ഒ. റജിൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സറീന നടുക്കണ്ടി, സുമ മലയിൽ, പി. സൂപ്പി, ഹരിത മിഷൻ കോ- ഓർഡിനേറ്റർ സി.പി. ശശിധരൻ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പി.പി. ഷൈനി, പഞ്ചായത്ത് അംഗങ്ങളായ എം.സി. മൊയ്തു, കെ.സി.സിത്താര, അഡ്വ. അഞ്ജന സത്യൻ, കെ.കെ. മനോജൻ, വി.പി.സുധാകരൻ, കെ. അസീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.