KOYILANDIMAIN HEADLINES
വൈദ്യുതി മുടക്കം വ്യാപാര മേഖലയ്ക്ക് പ്രയാസം നിവേദനം നൽകി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിരന്തരമായി വൈദ്യുതി തടസ്സം നേരിടുകയാണ്. ഇത് വ്യാപാരമേഖലക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപെട്ടു. കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ കെ.എസ്.ഇ.ബി.കോഴിക്കോട് ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ രാധകൃഷ്ണന് നിവേദനം നല്‍കി. പ്രസിഡന്റ്. കെ കെ നിയാസ് നിവേദനം കൈമാറി. പി കെ ഷുഹൈബ് പി ചന്ദ്രന്‍, പി പ്രജീഷ്, മനീഷ്,കെ, വി. റഫീഖ്, ബിഎച്ച് ഹാഷിം പി ഉസ്മാന്‍, ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments