ട്രക്കിൽ നിന്നും കൂറ്റൻ ഇരുമ്പ് ഷീറ്റ് റോൾ തെറിച്ചു വീണു ദുരന്തം ഒഴിവായി


കൊയിലാണ്ടി: ദേശീയ പാതയില്‍ ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോള്‍ റോഡിലെ ടാക്‌സി സ്റ്റാന്റിലേക്ക് തെറിച്ചു വീണു. വന്‍ അപകടം ഒഴിവായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം ഇന്നു രാവിലെ 7.30 തോടെയായിരുന്നു അപകടം.

സീബ്രാലൈന്‍ ക്രോസിംഗിലൂടെ കാല്‍ നടയാത്രക്കാര്‍ പോകവെ ബ്രേക്ക് ചെയ്തപ്പോള്‍ ബോഡി മുറിഞ്ഞ് ഇരുമ്പ് റോള്‍ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് സമീപത്ത് ആരും ഇല്ലാത്തതിനാല്‍ ദുരന്തം വഴിമാറുകയായിരുന്നു. എസ്സാര്‍ സ്റ്റീല്‍ കമ്പനിയുടെ ഏറണാകുളം ഗോഡൗണിലെക്ക് കൊണ്ടുപോവുകയായിരുന്നു ഇരുമ്പ് റോള്‍. തുടര്‍ന്ന് അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും, ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി.

ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ മുകളിലെ ബെല്‍റ്റ് മുറിച്ചുമാറ്റിയാണ് ലോറി നീക്കിയത്. കൊയിലാണ്ടി ഫയര്‍ യൂണിറ്റിലെ ഫയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ.ബാബുവിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Comments

COMMENTS

error: Content is protected !!