വൈറ്റ് ടീ കുടിച്ചിട്ടുണ്ടോ? ഗുണമേന്മ മാത്രമല്ല വിലയും കൂടുതല്‍

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയാണ് സാധാരണ നമ്മള്‍ കുടിക്കുന്നത്. എന്നാല്‍ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 100 ഗ്രാമിന് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയില്‍ ചെയ്യുന്നത്. ഇത് പൊടിരൂപത്തില്‍ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാള്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

 

വിരിഞ്ഞുവരുന്നതിനു മുന്‍പുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂര്‍വം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്‌സിഡന്റുകള്‍ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറില്‍നിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തില്‍ പൊതുവേ വൈറ്റ് ടീക്ക് ഡിമാന്‍ഡ് കുറവാണ്. വിദേശ രാജ്യങ്ങളില്‍ ആവശ്യക്കാരുണ്ട്.
Comments

COMMENTS

error: Content is protected !!