KERALAUncategorized

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പ​ക്ക​ണം എ​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെന്ന് കേന്ദ്രം

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പ​ക്ക​ണം എ​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ല. ഒ​രാ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​യാ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യ​രു​ത്. തി​രി​ച്ച​റ​യി​ൽ രേ​ഖ​യാ​യി ആ​ധാ​ർ ന​ന്പ​ർ ചോ​ദി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, ഇ​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു​ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ന്ന് കാ​ര​ണ​ത്താ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന്  കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു  പാ​ർ​ല​മെ​ന്‍റി​ൽ  വ്യ​ക്ത​മാ​ക്കി​.

നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ​യി​ൽ അ​ല്ലാ​തെ 2022 ഓ​ഗ​സ്റ്റ് മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വോ​ട്ട​ർ​മാ​രു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​ധാ​റും തെ​ര​ഞ്ഞെ​ടു​പ്പു തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന ത​ര​ത്തി​ൽ നി​ര​വ​ധി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​ കോ​ട​തി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ സ​ർ​ക്കാ​രി​ന് നോ​ട്ടീ​സും അ​യ​ച്ചി​രു​ന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button