സർക്കാർ ഫാർമ പാർക്ക് വരുന്നു. മരുന്നുകൾ കേരളം നിർമ്മിക്കും

സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കാന്‍ വ്യവസായ, ആരോഗ്യ വകുപ്പുകൾ സംയുക്ത പദ്ധതി തയാറാക്കുന്നു.

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്.
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനും വ്യവസായ വകുപ്പിന് കീഴിലുള്ള ഏജൻസികളും ചേർന്ന സംയുക്ത സംരംഭത്തെക്കുറിച്ചാണ് ഇപ്പോൾ ആലോചന.

സംസ്ഥാനത്തെ പൊതുമേഖലാ, ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് നിലവിൽ തന്നെ മുൻഗണനാ നയമുണ്ട്.

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഫാർമ പാർക്കിൽ ഒട്ടേറെ വ്യവസായികൾ നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളും നിക്ഷേപം നടത്തും. ആരോഗ്യ വകുപ്പ് ഇത്തരം സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!