വ്യവസായ വാണിജ്യ വകുപ്പിന്റേയും കൊയിലാണ്ടി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ഇ.എം.എസ് ടൗൺഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റേയും കൊയിലാണ്ടി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ഇ.എം.എസ് ടൗൺഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങളും വിഷയത്തിൽ മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വി.കെ സുധീഷ് കുമാറും ബാങ്കിംഗ് വായ്പ നടപടിക്രമങ്ങൾ വിഷയത്തിൽ പന്തലായനി ബ്ലോക്ക് എഫ് എൽ സി കെ.ഗോപിനാഥും ക്ലാസുകൾ നയിച്ചു.
വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഷിജു മാസ്റ്റർ, ഇ. കെ. അജിത്, ഇന്ദിര ടീച്ചർ, സി. പ്രജില, നിജില പറവക്കൊടി , കൊയിലാണ്ടി മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ ടി.വി ലത എന്നിവർ സന്നിഹിതരായി. നൂറിലധികം ആളുകൾ ശില്പശാലയിൽ പങ്കെടുത്തു.