കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പ് സമാപിച്ചു

കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാoപ് ഗവ. കോളജ് കൊയിലാണ്ടിയിൽ സമാപിച്ചു. DD ഇൻ ചാർജ്ജ് ഡോ. സി.വി ഷാജിയുടെ നേതൃത്വത്തിൽ, വിവിധ കോളജിൽ നിന്നെത്തിയ ക്യാംപ് അംഗങ്ങൾ മുചുകുന്നിലുള്ള കേളപ്പജിയുടെ വീട്ടിൽ നിന്നും പദയാത്രയായും അകലാപ്പുഴയിലൂടെയും സഞ്ചരിച്ച് അദ്ദേഹത്തിന്റെ തറവാടായ കൊയപ്പള്ളി വീട് സന്ദർശിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ സി.കെ യാത്ര ഉദ്ഘാടനം ചെയ്തു.

ഹരിജനോന്നമനം ലക്ഷ്യമാക്കി1927 ൽ കേളപ്പജി സ്ഥാപിക്കുകയും 1934 ൽ ഗാന്ധിജി സന്ദർശിക്കുകയും ചെയ്ത ശ്രദ്ധാനന്ദ വിദ്യാലയo ,പാക്കനാർ പുരത്ത് പദയാത്ര സമാപിച്ചു. ഈ വിദ്യാലയമാണ് പിന്നീട് ഗാന്ധി സദനം എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത്.സമാപന സമ്മേളനം തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് സി. കെ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ ബന്ധുക്കളും ഗാന്ധി സദനം പ്രവർത്തകരും പദയാത്രക്ക് ആശംസകളർപ്പിച്ചു. പദയാത്രക്ക് നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങളൊരുക്കിയിരുന്നു.

 

Comments

COMMENTS

error: Content is protected !!