വ്യാപാരികള്‍ പ്രതിഷേധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കമ്പിവേലി നിര്‍മ്മാണം നടത്തി വരുന്നു. രജിസ്റ്റര്‍ ഓഫീസ് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വരെയാണ് നിലവില്‍ രാത്രി പണിചെയ്തു കഴിഞ്ഞിട്ടുള്ളത്. ഇതിന്റെ ഉള്ളില്‍ ഒരു ഷോപ്പിന്റെ മുമ്പില്‍ പോലും വഴി കൊടുത്തിട്ടില്ല.
കോവിഡ് 19ന്റെ പ്രയാസമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഈ കമ്പിവേലി വളരെ പ്രയാസം സൃഷ്ടിക്കും. തുടര്‍ന്നുള്ള കടകളെല്ലാം മലഞ്ചരക്, പലചരക്, ഹാര്‍ഡ്വെയര്‍ എന്നീ കടകളാണ് തൊഴിലാളികള്‍കും, പൊതുജനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും പ്രയാസം സൃഷ്ടിക്കും. പണിപൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ കടകള്‍ക്ക് വഴി കൊടുക്കാത്തത്തില്‍ കേരള വ്യപാര വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രതിഷേധിച്ചു. ജനറല്‍ സെക്രട്ടറി ടി. പി ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ, എം ശശീന്ദ്രന്‍, പി ഷബീര്‍ എന്നിവര്‍ സംസാരിച്ചു.