KOYILANDILOCAL NEWS
വ്യാപാരികൾ നിവേദനം നൽകി
കൊയിലാണ്ടി : ജി സ് ടി, വാറ്റ് നിയമത്തിന്റെ പേര് പറഞ്ഞു വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുമായി ഉദ്യോഗസ്ഥര്‍ മുമ്പോട്ടു പോവുമ്പോള്‍ ഇവിടെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. നിയമത്തിലെ ഇത്തരം അപാകതകള്‍ ഉടന്‍ പരിഹരിച്ചു വ്യാപാരികളെ ഇപ്പോള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ നിന്നും മോചനം നല്‍കണം എന്നാവിശ്യപെട്ട് കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ കൊയിലാണ്ടി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍മാരായ സുനില്‍ കുമാര്‍ കുഴിച്ചാലില്‍ ജി സ് ടി ഓഫീസര്‍ രാജേന്ദ്രന്‍ എം കെ, ബിജേഷ് എന്നിവര്‍ക്ക് നിവേദനം നല്‍കി. പ്രസിഡന്റ് കെ കെ നിയാസ് നിവേദനം കൈമാറി. കെ പി രാജേഷ് പി പവിത്രന്‍, സി അബ്ദുള്ള ഹാജി, മനീഷ് മലബാര്‍ ചിപ്‌സ് പ്രേമദാസന്‍, ഹാഷിം ബി.ഏച്ച് എന്നിവര്‍ സന്നിദ്ധരായിരുന്നു.
Comments