കൊയിലാണ്ടിയിൽ സേവാഭാരതി ആയിരം കിറ്റുകൾ വിതരണം തുടങ്ങും


കൊയിലാണ്ടി: ‘വിശക്കുന്ന വയറിന് വിഷുകൈനീട്ടം നല്ലൊരു നാളെക്ക് കണി കണ്ടുണരാം’ സേവാഭാരതി സംസ്ഥാന വ്യാപകമായി അഞ്ച് ലക്ഷം വീടുകളിലെക്ക് ആശ്രയ പച്ചക്കറികിറ്റു നല്‍കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ആയിരം കിറ്റുകള്‍ തിങ്കളാഴ്ച വിതരണം ചെയ്യുമെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കായിരിക്കും കിറ്റുകള്‍ നല്‍കുക. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ്, പച്ചക്കായ്, ചേന, വെണ്ട, പച്ചമുളക്, മത്തന്‍, മുരിങ്ങ ,കേരറ്റ്, കറിവേപ്പില, തുടങ്ങിയവയാണ് കിറ്റിലുള്ളത്. വി.എം.മോഹനന്‍, കെ.എം.രജി, കെ.വി.അച്ചുതന്‍ ,മോഹനന്‍ കല്ലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകരാണ് കിറ്റുകള്‍ പാക്ക് ചെയ്തത്. പ്രത്യേക വാഹനത്തില്‍ കിറ്റുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം പ്രവര്‍ത്തകന്‍മാര്‍ വീടുകളിലെത്തിക്കും. ലോക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ സേവാഭാരതി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

Comments

COMMENTS

error: Content is protected !!