DISTRICT NEWS

വർഷങ്ങൾക്കു മുമ്പ് ലോകത്തിൻറെ വിവിധ പ്രദേശങ്ങളിലുള്ള സംസ്കാരത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ മഹാനായ പ്രതിഭയായിരുന്നു എസ് കെ പൊറ്റക്കാട് എന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്

കോഴിക്കോട്: വർഷങ്ങൾക്കു മുമ്പ് ലോകത്തിൻറെ വിവിധ പ്രദേശങ്ങളിലുള്ള സംസ്കാരത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ മഹാനായ പ്രതിഭയായിരുന്നു എസ് കെ പൊറ്റക്കാട് എന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്കാര വേദി കോഴിക്കോട് സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ് കെ പൊറ്റക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി എം ജോസഫ്, ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, അഡ്വ. മനോജ് മാത്യു, ബേബി കാപ്പുകാട്ടിൽ, കെകെ നാരായണൻ, ജോസ് ജോസഫ് കൈനടി, പ്രൊഫ. ചാർലി കട്ടക്കയം, പി എ നൗഷാദ്, അഡ്വ. ഷാജു ജോർജ് എന്നിവർ സംസാരിച്ചു. എസ് കെ പൊറ്റക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ് എസ് കെ ഓർമ്മകൾ പങ്കുവെച്ചു.

കെ എഫ് ജോർജ്, ടി ബി സെലുരാജ് എന്നിവർ എസ് കെ പൊറ്റക്കാട് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എസ് കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യകൃതികൾ എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ അജീഷ് ജി ദത്തൻ, പി എസ് ശ്രീലക്ഷ്മി, എം ജയറാം, എസ് ശ്രീലക്ഷ്മി എന്നിവർക്ക് കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ കെ ജെ ദേവസ്യ പുരസ്കാരങ്ങൾ നൽകി. തുടർന്ന് നടന്ന കവിയരങ്ങ് ഡോ. ഫാ. സുനിൽ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു . രേഷ്മ അക്ഷരി, പ്രദീപ് രാമനാട്ടുകര, ഇ പി ദീപ്തി, സുധീഷ് അരിക്കുളം, ലളിതാ അശോക്, നിർമ്മല ജോസഫ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
പടം: കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ എസ് കെ പൊറ്റക്കാട് അനുസ്മരണം സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button