KOYILANDILOCAL NEWS
ശക്തി പബ്ലിക്ക് ലൈബ്രറിയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.
കൊയിലാണ്ടി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ശക്തി പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച പുസ്തക ചർച്ച ഞ്ജാനേശ്വരി പബ്ലിക്കേഷൻ ഉടമയും, പുസ്തക പ്രസാധകനും എഴുത്തുകാരനുമായ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച പുസ്തകത്തെ സംബന്ധിച്ച് എൻ വി ബാലകഷ്ണൻ, ശിവരാമൻ കൊ ണ്ടംവള്ളി, സുരേഷ് കന്നൂർ, എൻ കെ മുരളി, വി സി ജനാർദ്ദനൻ, ഇ കെ പ്രജേഷ് എന്നിവർ സംസാരിച്ചു. എൻ കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Comments