കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന് കീഴില്‍ സേഫ്റ്റി ബീറ്റ് പദ്ധതി ആരംഭിച്ചു


കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന് കീഴിലുള്ള കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ് ,ചേമഞ്ചേരി ,അത്തോളി ,ഉള്ളിയേരി ,.അരിക്കുളം,കീഴരിയൂര്‍ ,മൂടാടി., തിക്കോടി പഞ്ചായത്ത് എന്നിവടങ്ങളില്‍ ഓരോ സേഫ്റ്റി ബീറ്റ് ഓഫീസര്‍മാരെ വീതം ചുമതലപ്പെടുത്തി കൊണ്ട് ഡിസംബര്‍ 30 മുതല്‍ സേഫ്റ്റി ബീറ്റ് പദ്ധതി ആരംഭിച്ചു.
പലവിധ കാരണങ്ങള്‍ കൊണ്ട് നമ്മുടെ നാട്ടില്‍ ഇടക്കിടെ ചെറുതും വലുതുമായ നിരവധിദുരന്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഓരോ പ്രദേശങ്ങളും നേരിടുന്ന സുരക്ഷാ ഭീഷണികള്‍ വ്യത്യസ്തമാണ്. ഇത് പ്രാദേശിക തലത്തില്‍ മനസ്സിലാക്കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും സഹായിക്കും.
ഓരോ പ്രദേശത്തെ ഭൂപ്രകൃതി ,അപകട സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ .- കുളങ്ങള്‍, ക്വാറികള്‍, തുടങ്ങിയ ജലാശയങ്ങള്‍, റെയില്‍_ റോഡ് അപകടങ്ങള്‍ നിരന്തരം നടക്കുന്ന സ്ഥലങ്ങള്‍, സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍, വെള്ളപ്പൊക്കം മലയിടിച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍, അപകടകരമായ മറ്റു സാഹചര്യങ്ങള്‍എന്നിവ മനസ്സിലാക്കി റിപ്പോര്‍ട്ടു ചെയ്യുന്നതിനും ദുരന്തങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുകയും ദുരന്ത ലഘൂകരണം സാധ്യമാക്കുകയും ആണ് ഇതിന്റെ ലക്ഷ്യം: സുരക്ഷ സ്‌ക്വാഡുകള്‍ ഉണ്ടാക്കി ബോധവല്‍ക്കരണവും പരിശീലനവും നടത്താനും ദുരന്തമുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ഏകോപനം നടത്താനും ഇതുവഴി സാധിക്കും ഇങ്ങനെ ഓരോ പ്രദേശത്തെയും ദുരന്ത സാധ്യതകള്‍ കുറക്കാനും ദുരന്തങ്ങള്‍ നേരിടുന്നതിന് ജനങ്ങളെ സജ്ജമാക്കാനും ദുരന്തത്തിന്റെ ആഘാതം കുറക്കാനും സാധിക്കും.
ഓരോ സേഫ്റ്റി ബീറ്റ് ഓഫീസര്‍മാരും തങ്ങളുടെ ബീറ്റ് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സിവില്‍ ഡിഫന്‍സ്, കമ്മ്യൂണിറ്റി റെസ്‌ക്യു ,ആ പത് മിത്ര വളണ്ടിയര്‍മാര്‍ മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സേവനം ഉപയോഗിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ സേവനം കൂടുതല്‍ ഫലപ്രദമാകുന്നതിനും ജനങ്ങക്ക് സുരക്ഷാ ബോധം വര്‍ദ്ധിക്കുന്നതിനും ഇത് സഹായിക്കും. പടം… സേഫ്റ്റി ബീറ്റ് പദ്ധതിയുമായി ഫയര്‍ റെസ്‌ക്യൂ അംഗങ്ങള്‍

Comments

COMMENTS

error: Content is protected !!