Uncategorized

ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി

ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേയ്‌ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള നടപടികൾ പൂർത്തിയായി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാകും ബസുകൾ പുറപ്പെടുക. ബസിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ അടുത്ത ഡിപ്പോയിൽ നിന്ന് ബസ് സൗകര്യം ഒരുക്കും.

പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും സ്‌പെഷ്യൽ ബസുകൾ ഉണ്ടായിരിക്കും. കൂടാതെ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: പമ്പ: 0473 5203445, തിരുവനന്തപുരം: 0471 2323979, കൊട്ടാരക്കര: 0474 2452812, പത്തനംതിട്ട: 0468 2222366.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button