സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന: 22 കടകളടപ്പിച്ചു; 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

സംസ്ഥാനത്തെ നാനൂറിലധികം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച എട്ട് ഹോട്ടലുകള്‍ അടപ്പിച്ചു. മൂന്നെണ്ണത്തിന്റെ ലൈസന്‍സ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി.

തൃശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂര്‍ നഗരത്തിലും പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലുമായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക. അതിനിടെ തൃശൂര്‍ റെയില്‍വേ സ്റ്റഷനില്‍ നടന്ന പരിശോധനയില്‍ ട്രെയിന്‍ വഴിയെത്തിച്ച മാസം പിടികൂടി. ദിണ്ടിഗലില്‍ നിന്ന് മാംസം ട്രെയിന്‍ വഴിയെത്തിച്ച് വിതരണം ചെയ്യുന്ന ഡെയ്‌ലി ഫ്രഷ് എന്ന സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാവിഭാഗം നോട്ടീസ് നല്‍കി. സാംപിള്‍ പരിശോധനയ്ക്കയച്ചു.എറണാകുളത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പള്ളിമുക്കിലെ അല്‍ ഹസൈന്‍ ഹോട്ടല്‍ പൂട്ടിച്ചു. ഇവിടെ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

 

Comments

COMMENTS

error: Content is protected !!