ശശി തരൂര്‍ എം പി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു
ജർമ്മനിയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയാണ് ഉമ്മന്‍ചാണ്ടിയെ തരൂര്‍ കണ്ടത്. ശശി തരൂരിനൊപ്പം എം കെ രാഘവന്‍ എം പിയും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂര്‍ പറഞ്ഞു.
പെരുന്നയിലെ പരിപാടിക്ക് ശേഷമാണ് തരൂര്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയത്. എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തരൂര്‍ പെരുന്നയിലെത്തിയത്. മന്നം ജയന്തി സമ്മേളനത്തില്‍ ആദ്യമായാണ് ശശി തരൂര്‍ പങ്കെടുക്കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. അതിനിടെ ‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ’ എന്ന് വിഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ രംഗത്തെത്തി. ഇക്കാര്യം മന്നം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്, എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.