KOYILANDILOCAL NEWS
ശിവരാത്രിയും, ആയില്യവും ആഘോഷിക്കും
കൊയിലാണ്ടി: കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ഫിബ്രവരി 21 ന് ശിവരാത്രിയും, മാര്‍ച്ച് 8 ന് ആയില്യവും ആഘോഷിക്കുവാന്‍ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. ഫിബ്രവരി 21 ന് കാലത്ത് ഗണപതി ഹോമം വിശേഷാല്‍ പൂജ. രാത്രി 9.30 ന് വാദ്യമേളത്തോടെ എഴുന്നള്ളിപ്പ്. പുലര്‍ച്ചെ തുവ്വല്‍. മാര്‍ച്ച് 8 ന് നടക്കുന്ന ആയില്യപൂജയ്ക്ക് ഇടനീര്‍മഠം മൂടുമന ഇല്ലം നാഗരാജ് അഡിഗയുടെ കാര്‍മികത്വത്തില്‍ നാഗത്തിന് കൊടുക്കല്‍ ചടങ്ങുകള്‍ നടക്കും.
Comments