KOYILANDILOCAL NEWS
ശിവരാത്രി ക്ഷേത്രങ്ങളിൽ തിരക്ക്
കൊയിലാണ്ടി : മഹാശിവരാത്രി ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് വന്‍ തിരക്കാണ് രാവിലെ കാഴ്ചശീവേലി, വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, ആലിന്കീഴ്മേളം, തായമ്പക, രാത്രി കുളിച്ചാറോട്ടോടെ ഉല്‍സവം സമാപിക്കും.
മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പന്തലായനി ശിവക്ഷേത്രം, മേലൂര്‍ ശിവക്ഷേത്രം, കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം, പഴയ തെരു ഗണപതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും. ശിവരാത്രിയുടെ ഭാഗമായി വിവിധ പൂജകളും, രാത്രി എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.
Comments