KOYILANDILOCAL NEWS

ശിവരാത്രി മഹോത്സവം നാളെ കൊടിയേറും

കൊയിലാണ്ടി : മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോല്‍സവത്തിന് നാളെ ചൊവ്വാഴ്ച കൊടിയേറും. വൈകീട്ട് ആറ് മണിക്ക് ക്ഷേത്രകാവില്‍ സമൂഹ സര്‍പ്പബലി. 6.30ന് ദീപാരാധന. 10.3.21 ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം. 11.3.21ന് മഹാശിവരാത്രി രാവിലെ 8 മണി ശീവേലി. വൈകു 4 മണിനിലക്കളി. 5 മണിശീവേലി 6.30ന്. ബാലികമാരുടെ ഭജനയും, ദീപാരാധനയും 8.30 ന് തായമ്പക. രാത്രി 12 മണി പാണ്ടിമേളത്തോടെ ഭഗവാന്റെ തിടമ്പെഴുന്നള്ളിപ്പ്. പുലര്‍ച്ചെ 3 മണി വാളകം കൂടും. 4 മണി ശിവഭൂതബലി. 5 മണി ഊരുചുറ്റലൊടെ ഉല്‍സവം സമാപിക്കും. ശിവരാത്രി ദിവസം രാവിലെ 9 മുതല്‍ തുലാഭാരം ഉണ്ടായിരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button