LATESTMAIN HEADLINES
ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിലെ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി
പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം.
കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്.കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ
പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കൂ.
Comments