KOYILANDILOCAL NEWS
ശീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ്; പണം പിടികൂടി
കൊയിലാണ്ടി: പണം വെച്ച് ശീട്ടുകളിക്കുന്ന കേന്ദ്രത്തിൽ റെയ്ഡ് നടത്തി പണം പിടികൂടി. 1,90,450 രൂപയാണ് പിടിച്ചെടുത്തത്. കൊയിലാണ്ടി സി ഐയായ എൻ സുനിൽകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ചേമഞ്ചേരി കാട്ടിൽ പീടികയിലെ വിവാഹം നടക്കാനിരിക്കുന്ന വീട്ടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ബുധനാഴ്ച പുലർച്ചെ കൊയിലാണ്ടി എസ്ഐ, എം എൽ അനൂപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജ്യാമ്യത്തിൽ വിട്ടു. റെയ്ഡിൽ എസ്ഐ ശ്രീജിത്ത്, ബാബുരാജ്, എസ് സി പി ഒമാരായ രാഗേഷ് , സനൽ തുടങ്ങിയവരും പങ്കെടുത്തു.
Comments