CALICUTDISTRICT NEWS
ശുചിത്വ ബോധവല്‍ക്കരണ റാലി
തിരുവങ്ങൂര്‍: ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌കൗട്ട്& ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ശുചിത്വ ബോധവല്‍ക്കരണ റാലി നടത്തി. പ്രിന്‍സിപ്പാള്‍ ടി കെ ഷെറീന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍. ആര്‍ദ്ര ശുചിത്വ വല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി. സ്‌കൗട്ട് മാസ്റ്റര്‍ മുഹമ്മദ് എം കെ, ഗൈഡ് ക്യാപ്റ്റന്‍ ദിവ്യ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments