കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്:കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ  കോടതി വെറുതെ വിട്ടത്. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റന ആണ് കൊല്ലപ്പെട്ടത്. ദു‍ർമന്ത്രവാദത്തിന്‍റെ  മറവിൽ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ ഇവർ കുറ്റംചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകൾ കുട്ടിയുടെ അമ്മയ്ക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി.

Comments
error: Content is protected !!