KOYILANDILOCAL NEWS
ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തിക്കോടി കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിദ് , വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രനില സത്യൻ, ആർ വിശ്വൻ, ഷക്കീല കെ പി ആസൂത്രണ സമിതി ഉപാദ്ധ്വക്ഷ ൻ ബിജു കളത്തിൽ , മെമ്പർമാരായ സിനി ജ , ദിബിഷ, വിബിത ബൈജു , വി കെ അബ്ദുൾ മജീദ്, ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവരടക്കം പങ്കെടുത്ത പരിപാടി ആവേശകരമായി.
Comments