CALICUTLOCAL NEWS
ശ്രീധരന്‍ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന് ഓഷോ പുസ്തകങ്ങള്‍ സംഭാവന ചെയ്തു.
ചേമഞ്ചേരി : മൂടാടി വീരവഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ശ്രീധരന്‍ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന് ചേമഞ്ചേരിയിലെ യോഗാധ്യാന പഠനപരിശീലന കേന്ദ്രമായ സെന്‍ ലൈഫ് ആശ്രമം ഓഷോ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. പ്രണയത്തില്‍ കൊരുത്ത കഥകളും കവിതകളുമെഴുതി വീരവഞ്ചേരി ഗ്രാമത്തിന്റെ പ്രിയ എഴുത്തുകാരനായി മാറിയ ശ്രീധരന്‍ പള്ളിക്കരയുടെ ഓര്‍മയ്ക്കായി മുന്നേറ്റം സാമൂഹ്യപഠനകേന്ദ്രമാണ് ഗ്രന്ഥാലയം സ്ഥാപിക്കുന്നത്. ഓഷോ ഡൈനാമിക്ക് മെഡിറ്റേഷന്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സെന്‍ലൈഫ് ആശ്രമത്തില്‍സംഘടിപ്പിച്ച ചടങ്ങില്‍ യോഗാദ്ധ്യാപിക ശ്രീമതിടി ആശാലതയില്‍ നിന്നും മുന്നേറ്റം കലാസാംസ്‌കാരികവേദി ട്രഷറര്‍ ശ്രീ.കെ.പി പ്രീത പൊന്നാടത്ത്,എസ് പ്രസീത,കെ വി ഗീപ എന്നിവര്‍ സംസാരിച്ചു.
Comments