മേപ്പയ്യൂർ പാലിയേറ്റീവ് രോഗീ ബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ പാലിയേറ്റീവ് രോഗീ ബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു. വീടിൻറെ അകത്തളത്തിൽ തളച്ചിട്ടിരുന്നവർക്ക് ഒത്തുചേരാനും പരസ്പരം കാണാനും കലാപരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനും മനസ്സു തുറന്ന് ചിരിക്കാനും പാലിയേറ്റീവ് ബന്ധുകുടുംബസംഗമം വഴിയൊരുക്കി. മേപ്പയൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും കൂടി ടി കെ കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കലാവിരുന്നാണ് ശ്രദ്ധേയമായത്.

 

പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ പി ശോഭ അധ്യക്ഷത വഹിച്ചു ആം ബ്യൂട്ടി ഫുട്ബോൾ ഇന്ത്യൻ ക്യാപ്റ്റനും ജീവതാളം അംബാസിഡറുമായ എസ് ആർ വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.

മെഡിക്കൽ ഓഫീസർ, ഡോ. വിക്രം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ മെമ്പർമാരായ ശ്രീ നിലയം വിജയൻ, റാബിയ എടത്തിക്കണ്ടി കെ സത്യൻ, മലയിൽ രാജൻ , എം കെ കുഞ്ഞമ്മദ്, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി, എം ഗംഗാധരൻ ഹെൽത്ത് സൂപ്പർവൈസർ, പി വി മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ററർമാരായ സി പി സതീശ്, എ എം രാഗേഷ്, എ എം ഗിരീഷ് കുമാർ, ശുചിത്വ മിഷൻ ജില്ലാ അസി. കോ-ഓഡിനേറ്റർ കെ പി രാധാകൃഷ്ണൻ
പാലിയേറ്റിവ് സിസ്റ്റർ കെ ജി ശോഭന സംസാരിച്ചു. എ ഡി എസ് അംഗങ്ങൾ, ആശാവർക്കർമാർ, ഹരിത കർമ്മസേനാഗങ്ങൾ പാലിയേറ്റിവ് വളണ്ടിയർമാർ എന്നിവരുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

Comments

COMMENTS

error: Content is protected !!