LOCAL NEWS

ശ്രീനാരായണഗുരു ദേവൻറെ 168 ആമത് ജന്മദിനം എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു

ശ്രീനാരായണഗുരു ദേവൻറെ 168 ആമത് ജന്മദിനം എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.ഓഫീസിൽ നടന്ന ഗുരുപൂജ പരിപാടിക്ക് തുടക്കമായി. തുടർന്ന് ഓഫീസ് പരിസരത്ത് യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പതാക ഉയർത്തി. യൂണിയൻറെ കീഴിലുള്ള വിവിധ ശാഖകളിൽ പായസ ദാനവും വാഹന പ്രചരണവും നടന്നു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾരോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി.കോമത്ത് കര ഗുരുദേവ സന്നിധിയിൽ നിന്ന് വർമ്മ ശലഭമായ് ഘോഷയാത്ര വാദ്യമേളങ്ങളുടെയും ഗുരുദേവ ഫോട്ടോ അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര നടന്നു. ഘോഷയാത്രയ്ക്ക് ആഘോഷ പരിപാടികൾക്കും പ്രസിഡന്റ് കെ എം രാജീവൻ സെക്രട്ടറി പറമ്പത്ത് ദാസൻ,വൈസ് പ്രസിഡന്റ്‌ വി. കെ സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ കെ ശ്രീധരൻ, യൂണിയൻ കൗൺസിലർ മാരായ സുരേഷ് മേലെപ്പുറത്ത്, ഓ ചോയ്ക്കുട്ടി, പി വി പുഷ്പരാജ്, പൊയിലിൽ കുഞ്ഞികൃഷ്ണൻ, കെ വി സന്തോഷ കുമാർ, ശ്രീജു പി വി, ശാഖ സെക്രട്ടറി മാരായ ജയദേവൻ. സി കെ സോജൻ, കെ ടി നിത്യ ഗണേശൻ , കോയരി ബാബു, ടി കെ രാജേഷ്, അദി ന് സുരേഷ്, സിതേഷ് ,പ്രിൻസി സൂരജ്,മനോജ്‌, ബൈജു എന്നിവർ നേതൃത്വം നൽകി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button