CRIME

ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ സഹോദരനടക്കം രണ്ടുപേർകൂടി പിടിയില്‍; ഫോണ്‍രേഖകള്‍ പരിശോധിക്കുന്നു

പാലക്കാട്: പാലക്കാട്ടെ തുടർ കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുകയാണ്. നിലവില്‍ നാല് പേരാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവരാണ് കസ്റ്റഡിയിലായത്. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാനായി ഐ.ജി വിജയ് സാക്കറെ ഇന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയെ കാണും.

രണ്ട് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍രേഖകള്‍ പേലീസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസുകളില്‍ ഇന്ന് അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പരിശോധനകളും ചോദ്യംചെയ്യലുകളും പുരോഗമിക്കുകയാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button