അച്ചനും മകളും വീട്ടിൽ മരിച്ച നിലയിൽ

റിട്ട. എയർപോർട്ട് ഉദ്യോഗസ്ഥനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിക്കറ്റ് എയർപോർട്ടിൽ ഡെപ്യൂട്ടി മാനേജർ ആയിരുന്ന രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ പട്ടായിപ്പാടം എ വി പീതാംബരൻ (61) , മകൾ ശാരിക (31) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച പകൽ മൂന്നോടെയാണ് സംഭവം. ഫറോക്ക് പൊലീസെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Comments
error: Content is protected !!