ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തിരിതെളിഞ്ഞു
ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് മഹാത്മ്യ പാരായണത്തോടെ തുടക്കമായി. ആഗസ്ത് 20 വരെയാണ് യജ്ഞം. സാമൂതിരി രാജയുടെ പ്രതിനിധി അഡ്വ: ഗോവിന്ദ് ചന്ദ്രശേഖർ യജ്ഞ സമാരംഭ സഭ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശശി അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ഈറോഡ് രാജൻ മുഖ്യാതിഥിയായി.
ക്ഷേത്രം ഏർപ്പെടുത്തിയ ഉമാമഹേശ്വര കീർത്തി മുദ്ര ടി ആർ രാമവർമ്മ സമ്മാനിച്ചു. എൻ വി വാസു, ഏരത്ത് ഗോവിന്ദൻ നായർ , കുനിക്കണ്ടി കൃഷണൻ നായർ , എം പി ഭാസ്ക്കരൻ നായർ , വീ റ്റു ഹെൽപ്പ് പാലിയേറ്റീവ് സൊസൈറ്റി എന്നിവർ ഉമാ മഹേശ്വര കീർത്തി മുദ്ര ഏറ്റുവാങ്ങി.
സാന്ത്വന ഗംഗ പദ്ധതി പ്രകാരം ക്ഷേത്ര ജീവനക്കാരും സപ്താഹ സമിതിയും ചേർന്ന് ഏർപ്പെടുത്തിയ സാന്ത്വന നിധി ക്ഷേത്രം മാനേജർ ഡോ:വി ടി മനോജ് നമ്പൂതിരി സമർപ്പിച്ചു. രഞ്ജിത്ത് കുനിയിൽ, കരിമ്പനയ്ക്കൽ ശ്രീധരൻ ,എം. ഒ ഗോപാലൻ മാസ്റ്റർ, വിനീത് തച്ചനാടത്ത് , പ്രസാദ് മേലേടുത്ത് , വിപിൻദാസ് കാഞ്ഞിലശ്ശേരി, വി എം ജാനകി എന്നിവർ സംസാരിച്ചു.