KOYILANDILOCAL NEWS
ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ളിഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ജാനു തമാശ ഫെയിം ലിധി ലാൽ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് വി എം മോഹനൻ അദ്ധ്യക്ഷം വഹിച്ചു. ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ല ജോ. സിക്രട്ടറി കൃഷ്ണദാസ് എം മുഖ്യഭാഷണം നടത്തി. ശൈലജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
സുധ എം (വാർഡ് മെംബർ) വൈശാഖ് ചെറിയമങ്ങാട് (കൗൺസിലർ കൊയിലാണ്ടി നഗരസഭ ) സന്ദീപ് ലാൽ, ഷമീർ വി കെ, ദീപിക വി കെ, സ്മിത ടീച്ചർ, മഞ്‌ജുഷ സജിത്ത്, അതുല്യ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ക്ലാസ് ടോപ്പർ മാർക്കുള്ള ഉപഹാരം വിതരണം ചെയ്തു.
ഹെഡ് മാസ്റ്റർ മുരളി കെ കെ സ്വാഗതവും കല്ലേരി മോഹനൻ നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഉദയേഷ് ചേമഞ്ചേരി സംവിധാനം ചെയ്ത അമ്മ എന്ന സംഗീത ശില്പവും അരങ്ങേറി.
Comments