ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 10 മുതൽ 14 വരെ
ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 10 മുതൽ 14 വരെ. ഫെബ്രുവരി 10ന് വിളക്കെഴുന്നള്ളിപ്പും സോപാന നൃത്തം, ചാക്യാർകൂത്ത്. ഏഴുമണിക്ക് കലാസന്ധ്യ.
ഫെബ്രുവരി 11ന് സോപാന നിർത്തം, ഓട്ടൻതുള്ളൽ. ഏഴുമണിക്ക് ആഘോഷ കമ്മിറ്റി വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര. തുടർന്ന് ഗുരുതർപ്പണ കൊയിലാണ്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി, പ്രാദേശി കലാകാരന്മാരുടെ നൃത്ത നൃത്യങ്ങൾ.
ഫെബ്രുവരി 12 അധ്യാത്മിക പ്രഭാഷണം, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക. രാത്രി എട്ടുമണിക്ക് യുവ എന്റർടൈൻമെന്റ് കാലിക്കറ്റ് നയിക്കുന്ന മെഗാ ഗാനമേള.
ഫെബ്രുവരി 13 ഉച്ചാല്‍ മഹോത്സവം രാവിലെ 9 30ന് കൊടിയേറ്റം. വൈകുന്നേരം പഞ്ചാരിമേളത്തോടുകൂടിയുള്ള കാഴ്ച ശീവേലി. തണ്ടാന്റെയും അവകാശികളുടെയും വരവുകൾ. കൊണ്ടംവള്ളി, നാലുപുരയ്ക്കൽ, സെൻട്രൽ ഭാഗത്തുനിന്നുള്ള ആഘോഷ വരവുകൾ. നട്ടത്തിറയോടു കൂടിയ താലപ്പൊലി. വിശേഷാൽ തായമ്പക.
14ന് ആണേല, കാട്ടുവയൽ ഭാഗത്തുനിന്നുള്ള ആഘോഷ വരവുകൾ. ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ നിന്നും താലപ്പൊലി യോടും തിടമ്പേറ്റിയ ഗജകേസരികളെ അണിനിരത്തിക്കൊണ്ട് പ്രശസ്ത 101 വാദ്യ കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് മടക്ക എഴുന്നള്ളിപ്പ്. തുടർന്ന് കരിമരുന്ന് പ്രയോഗം.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ഗ്രൗണ്ടിൽ മിനി കാർണിവൽ ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്രത്തിലെ തിടപ്പള്ളി, സ്റ്റോറും, നെല്ലു കുത്തുപുര, വഴിപാട് കൗണ്ടർ, ഉൾപ്പെട്ട ക്ഷേത്രത്തിന്റെ കെട്ടിടം എന്നിവ നവീകരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു.
ദേവസ്വം ബോർഡ് ചെയർമാൻ ശ്രീ ടി കെ വാസുദേവൻ നായർ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ശ്രീ ഷെനിറ്റ് ബാലാജി, ജനറൽ സെക്രട്ടറി വി.വി പത്മനാഭൻ, വൈസ് പ്രസിഡന്റ് ബ്രിജേഷ് സാരംഗി, ബോർഡ് മെമ്പർ രവി. കെ. കെ. അശോകൻ സി കെ എന്നിവർ പങ്കെടുത്തു.