Technology
ഷവോമി സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് വിപണിയില്‍; 11 വര്‍ഷത്തെ ആയുസെന്ന് കമ്പനി
ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ഇന്ത്യന്‍ വിപണിയിലെത്തി. നിശ്ചിത എണ്ണം മാത്രമാണ് വില്‍പനയ്‌ക്കെത്തുക. ഷവോമിയുടെ ക്രൗഡ് ഫണ്ടിംഗ് പദ്ധതിയുടെ ഭാഗമായാണ് ബള്‍ബ് പുറത്തിറക്കുന്നത്.
ബള്‍ബിന് 11 വര്‍ഷത്തെ ആയുസുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍ പ്രകാശിക്കാന്‍ ബള്‍ബിനാകും.
1,299 രൂപയാണ് സ്മാര്‍ട്ട് ബള്‍ബിന്റെ വില. ഇതില്‍ 300 രൂപ ഷവോമി ക്രൗഡ് ഫണ്ടിലേക്ക് നീക്കും. ഫ്‌ലിപ് കാര്‍ട്ട്, ആമസോണ്‍ എന്നീ ഷോപ്പിംഗ് സൈറ്റുകളിലൂടെയും എംഐ ഔദ്യോഗിക സൈറ്റിലൂടെയും ബള്‍ബ് വാങ്ങാം.
Comments