ഫേസ്ബുക്കിന്റ പുതിയ ഇ-വാലറ്റ് സേവനം വരുന്നു; കാലിബ്ര

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നത്. കറന്‍സിയ്ക്ക് ലിബ്ര എന്ന് പേര് നല്‍കി എ്ന്ന വാര്‍ത്തയ്ക്ക് പിന്നാലെ കറന്‍സി വിനിമയത്തിനായി പുതിയ പ്ലാറ്റ്‌ഫോം കണ്ടെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിന്റെ തന്നെ ‘കാലിബ്ര’ എന്ന ഇ-വാലറ്റ് സംവിധാനമാണ് ഇതിനായി ഫേസ്ബുക്ക് ഇതിനായി ഒരുക്കുന്നത്.

 

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍  പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കറന്‍സി സംവിധാനമായാണ് കാലിബ്ര ഉപയോഗിക്കുക. കാലിബ്ര വാലറ്റ് വഴി ലിബ്ര എന്ന പേരില്‍ ക്രിപ്റ്റോ-കറന്‍സി ഇടപാടുകള്‍ നടത്താനും സാധിക്കും എന്നുള്ളതാണ് കാലിബ്രയുടെ പ്രത്യേകത.  ടെക്സ്റ്റ് മെസേജ് അയക്കുന്ന വേഗതയില്‍ കാലിബ്ര വഴി കുറഞ്ഞ ചിലവിലും ചിലവുകളില്ലാതെയും ക്രിപ്റ്റോ കറന്‍സി വിനിമയം ചെയ്യാന്‍ കഴിയും എന്നതാണ് അധികൃതരുടെ അവകാശവാദം. 2020 ഓടെ കാലിബ്ര സംവിദാനം ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും.

 

കാലിബ്ര വാലറ്റ് മെസഞ്ചര്‍, വാട്സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും ലഭ്യമാവും. എന്നാല്‍ കാലിബ്ര സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും ഉപയോഗിക്കില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു.
Comments

COMMENTS

error: Content is protected !!