DISTRICT NEWSKERALALOCAL NEWS

ഷവർമ്മ കഴിച്ച നഴ്സുമാർ അവശരായി. ഭക്ഷണ ശാലകളിൽ ഊർജ്ജിത പരിശോധന

ഷവർമ കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ ഹോട്ടലുകളിലുൾപ്പെടെ   ഇറച്ചി വിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള നടപടികളുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. ജില്ലയിൽ വ്യാപകമായി പരിശോധന നടത്താനായി പ്രത്യേക സ്‌ക്വാഡുകൾ   പ്രവർത്തനം തുടങ്ങി.
ജനങ്ങൾ കൂടുതലായെത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ്‌ പരിശോധന നടത്തുക. ആശുപത്രികൾക്കടുത്തും ബസ്‌ സ്‌റ്റാൻഡിലുമുള്ള  സ്ഥാപനങ്ങൾക്ക്‌ പ്രത്യേക ഊന്നൽ നൽകും. മൂന്ന്‌ സ്‌ക്വാഡുകളാണ്‌ ഇതിനായി രൂപീകരിച്ചത്‌. കഴിഞ്ഞ ദിവസം കുറ്റ്യാടി മേഖലയിലായിരുന്നു പരിശോധന. മൊകേരി ഭാഗത്തുനിന്ന്‌ കേടായ 30 കിലോ  മത്സ്യം കണ്ടെത്തി.
   24 വരെയാണ്‌ സ്‌ക്വാഡിന്റെ പ്രവർത്തനം.  അതിന്റെ ഫലം നോക്കിയാണ്‌ തുടർ നടപടി. നേരത്തെ പാല്‌, മീൻ, കുടിവെള്ളം എന്നിവയിലായിരുന്നു പരിശോധന.  കഴിഞ്ഞ ദിവസം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കു സമീപത്തെ കടയിൽ നിന്ന്‌ ഷവർമ കഴിഞ്ഞ എട്ട്‌ നേഴ്‌സുമാർ ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്നു. ഈ കട അടപ്പിച്ചു. തുടർന്നാണ്‌ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചത്‌.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button