KERALAUncategorized
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടികയായി
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടികയായി. എട്ടു പേരുടെ പട്ടികയില്‍നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷ വിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ഡി ജിപിയാകനുള്ള അന്തിമ പട്ടികയിലുള്ളത്.
യൂണിയന്‍ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. നിലവിലെ ഡി.ജി.പി. അനില്‍കാന്ത് 30-നാണ് വിരമിക്കുമ്പോൾ ഇതില്‍നിന്ന് ഒരാളെ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും.
Comments