സംസ്ഥാനത്തിന് വിലകുറച്ച് അരിയും ഭക്ഷ്യധാന്യങ്ങളും നൽകാമെന്ന് ആന്ധ്ര സർക്കാർ

സംസ്ഥാനത്തിന് വിലകുറച്ച് അരിയും ഭക്ഷ്യധാന്യങ്ങളും നൽകാമെന്ന് ആന്ധ്രസർക്കാർ. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന്ധ്ര ഭക്ഷ്യമന്ത്രി കാറുമുറി വെങ്കട നാഗേശ്വര റാവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

കേരളത്തിന് ആവശ്യമുള്ളത്ര അരി ലഭ്യമാക്കുമെന്ന് നാഗേശ്വര റാവു പറഞ്ഞു. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി ആന്ധ്ര സംഘം ഇരുപത്തേഴിന് കേരളത്തില്‍ എത്തും. കേരളത്തില്‍ ഡിമാന്റുള്ള ജയ അരിയു‌ടെ ഉത്പാദനം വർധിപ്പിക്കാൻ ആന്ധ്ര സമ്മതിച്ചെന്ന് മന്ത്രി ജി ആർ അനില്‍ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!