സംസ്ഥാനത്തെ ആദ്യത്തെ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ 70 ലക്ഷം രൂപ ചെലവിട്ട സംസ്ഥാനത്തെ ആദ്യത്തെ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുലപ്പാൽ ബാങ്കിന്റെ സേവനങ്ങൾ ആശുപത്രിയിലെ കുഞ്ഞങ്ങൾക്കുപരി പുറത്തേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായ ഇവിടെ സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ലേബർ റൂമുകളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്, ഡിഎംഇ ഡോ.തോമസ് മാത്യു, ഡിഎച്ച്എസ് ഡോ. വി മീനാക്ഷി, പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി, സൂപ്രണ്ടുമാരായ ഡോ. സി ശ്രീകുമാർ (ഐഎംസിഎച്ച്), ഡോ. കെ പി സൂരജ് (ഐസിഡി), ഡിഎംഒ ഇൻ ചാർജ് ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, ഡോ. ടി മോഹൻദാസ്, ഡോ. ജ്യോതി രമേഷ് ചന്ദ്രൻ, ഡോ. അരുൺപ്രീത്, ഡോ. ടി വി രാജേഷ്, ഡോ. എൽ പ്രിയ, ഡോ. വി ടി അജിത്കുമാർ, ഡോ. അരുൺ മോഹൻ, പി കെ ശ്രീജ, ഹംസ കണ്ണാട്ടിൽ എന്നിവർ പ്രസംഗിച്ചു.