DISTRICT NEWSKERALA

സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി. സംസ്ഥാനത്ത് ആദ്യമായി ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കിയാണ് കോഴിക്കോട് കുടുംബകോടതി ഈ പദവിക്ക് അർഹത നേടിയത്. സ്വപ്നക്കൂട് എന്നു പേരിട്ട ഈ പ്രത്യേക കളിയിടം ഇന്ന് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ കേസുകളിൽ അകപ്പെട്ട്‌ കോടതികളിൽ എത്തുന്ന കുട്ടികൾക്ക്‌ ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ്‌ കളിമുറി നിർമ്മിച്ചിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button