സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഇനി മുതൽ കുട്ടികൾക്ക് സാധാരണ കോടതികളിലെ പിരിമുറുക്കമില്ലാതെ വിചാരണ നടപടികളിൽ പങ്കെടുക്കാം എന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ പോക്സോ കോടതികൾ ശിശു സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
പുതിയ കോടതിയിൽ വിചാരണ ശിശു സൗഹൃദമാക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വിചാരണ നടത്തുക. ഈ സമയത്ത് ഇരയായ കുട്ടി മറ്റൊരു മുറിയിലായിരിക്കും. മൊഴി രേഖപ്പെടുത്താനായി കുട്ടി ജഡ്ജിയുടെ മുന്നിൽ എത്തുമ്പോൾ പോലും പ്രതിയുമായി നേർക്കുനേർ വരുന്ന സാഹചര്യം ഇല്ലാതാവും. കോടതിയുടെ ഭാഗമായി കുട്ടികൾക്കായി ലൈബ്രറിയും ചെറുപാർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാൻ പോകുന്ന 28 പോക്സോ കോടതികളും ശിശു സൗഹൃദമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.