സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികള്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കും

സംസ്ഥാനത്തെ  ചുമട്ടുതൊഴിലാളികള്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.  ചാര നിറമുള്ള ഉടുപ്പും ട്രാക് സ്യൂട്ടുമാണ് പുതിയ യൂണിഫോം.

തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്ന സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും സുരക്ഷാ പരിശീലനവും നൽകി ആധുനിക സമൂഹത്തിനു യോജിച്ച രീതിയിൽ തൊഴിൽ സമൂഹത്തെ പരിഷ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യൂണിഫോം ഏകീകരണം. തൊഴിലാളികളുടെ മുഴുവൻ സേവന വേതന സംവിധാനവും ഓൺലൈൻ ആക്കും.

ആദ്യ ഘട്ടത്തിൽ കൊച്ചി ഇൻഫോപാർക്ക്, ആലുവയിൽ ഐഎസ്ആർഒയുടെ കീഴിലുള്ള അമോണിയം പെർക്ലോറേറ്റ് എക്സ്പെരിമെന്റൽ പ്ലാന്റ്, പെപ്സി കമ്പനി എന്നിവിടങ്ങളിലെ 150 തൊഴിലാളികൾക്കാണ് പരിശീലനവും പുതിയ യൂണിഫോമും നൽകുക. 15 ന് കൊച്ചി യിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പുതിയ യൂണിഫോം ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉദ്ഘാടനം ചെയ്യും.

Comments

COMMENTS

error: Content is protected !!