സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെഎപി മൂന്നാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാണ്ടന്ററായ എസ്.എസ്. സുരേഷിനെയാണ് അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഡോഗ് സ്ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു. അനുതി നല്‍കുകയും ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു എന്നും ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.