സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി

സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ ക്ലീൻ കോർപ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

റവന്യൂ വിഭാഗത്തിന് കീഴിൽ വിതരണം നടത്തുന്ന സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും അനർഹർ കൈപ്പറ്റുന്നതായും കെട്ടിട നികുതി പിരിച്ചെടുക്കുന്നതിൽ അപാകതകൾ ഉള്ളതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

അപേക്ഷകളിൽ ചില ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്  ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരസഭകളിൽ പരിശോധന നടക്കുന്നത്.

Comments

COMMENTS

error: Content is protected !!