സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സംസ്ഥാനത്തെ സര്ക്കാര്, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു. രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്ക്കാര് യാഥാര്ത്ഥ്യമാക്കിയത്. മെഡിക്കല് കോളേജുകളിലെ രണ്ടാം വര്ഷ പിജി ഡോക്ടര്മാരെ താലൂക്ക്, ജില്ല, ജനറല് ആശുപത്രികളിലേക്കാണ് നിയമിച്ചത്.

സര്ക്കാര്, സ്വകാര്യ മെഡിക്കല് കോളേജുകളിലെ 1382 പിജി ഡോക്ടര്മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിച്ചത്. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്ക്ക് മുകളില് വരുന്ന താലൂക്കുതല ആശുപത്രികള് മുതലുള്ള78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.

പിജി വിദ്യാര്ത്ഥികള്ക്ക് മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹികമായി ഇടപെടാനുമുള്ള അവസരം ഇതിലൂടെ സാധ്യമാകുന്നു.

Comments

COMMENTS

error: Content is protected !!