Uncategorized
സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മലയോരമേഖലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ഉണ്ടാകും.
സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ്.
Comments