കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം: പൊലീസ് വധശ്രമത്തിന് കേസെടുത്തു

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഹമ്മദ് അസ്ലം, അഷ്‌കര്‍ ഷെബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോളജ് വിദ്യാര്‍ത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികള്‍, സഹപാഠിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തു.  ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.

 

സംഭവ സമയം അതുവഴി വന്ന പൊലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കര്‍, ഷെബീര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, സംഘം ചേര്‍ന്ന് മര്‍ദനം തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Comments

COMMENTS

error: Content is protected !!