KERALAUncategorized

സംസ്ഥാനത്ത് ഓപ്പറേഷൻ ആഗ് ഇന്നും തുടരും; ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്

സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും.

മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ ആഗ് എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപക നടപടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button