സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ഒരാഴ്ചയ്ക്കിടെ 13% കുറഞ്ഞതായി മുഖ്യമന്ത്രി

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വളരെ വേഗത്തില്‍ കുറയുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ 13 % കുറവാണ് ണ്ടായിരിക്കുന്നത്. ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 30% കുറവാണ് ഉണ്ടായതെന്നും അദേഹം വ്യക്തമാക്കി.

മാര്‍ച്ച് 1 മുതല്‍ വാക്‌സിന്‍ രാജ്യവ്യാപകമായി കൊടുത്ത് വരുന്നു. സംസ്ഥാനത്ത് നല്ല സ്വീകാര്യത ലഭിക്കുന്നു. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിനുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ജനങ്ങളള്‍ക്കിടയിലുണ്ടായിരുന്നു. മുന്നാം ഘട്ട പരീക്ഷണത്ത ഫലങ്ങളുശട റിപ്പോര്‍ട്ട് ഐസിഎംആര്‍ തന്നെ പുറത്തുവിട്ടു. 81% ഫലപ്രാപതിയാണ് വ്യക്തമാക്കിയിരുന്നു. ജനിതക വ്യതിയാനമുള്ള വൈറസുകളെ പ്രതിരോധിക്കാനും ഈ വാക്‌സിനു് കഴിയുമെന്നാണ്. അതിനാല്‍ വിമുഖത ഒഴിവാക്കി ജനങ്ങള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് ഒന്‍പതിന് 21 ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സുഖമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്ററുകള്‍ അനുവദിച്ച് കിട്ടിയവര്‍ അതാത് കേന്ദ്രങ്ങളില്‍ തന്നെ പോയി വാക്‌സിന്‍ എടുക്കണമെന്നും അദേഹം പറഞ്ഞു.

Comments

COMMENTS

error: Content is protected !!