MAIN HEADLINES

സംസ്ഥാനത്ത് തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു: 23 വരെ പേര് ചേര്‍ക്കാം

സംസ്ഥാനത്ത് തദ്ദേശ വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്ററുകളുമാണ്. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയില്‍ സെക്രട്ടറിയുമാണ് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button